ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചി പറമ്പിൽ വാർഷിക റിപ്പോർട്ട് “ചിത്രശലഭം” പ്രകാശനം ചെയ്ത് മുഖ്യ സന്ദേശം നൽകി. നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അനന്തൻ,മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. എന്നിവർ ആശംസകൾ നേർന്നു. ലിസി ജോർജ്,ബേബിക്കുട്ടി, സാബു പി. വി., ജെസ്സി സ്കിന്നർ, ഉഷ ഷാജു, ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു. സ്വാശ്രയ സംഘ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം
തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ