പുതിയ വിദ്യാലയം പുതിയ പാഠങ്ങൾ; അധ്യയന വർഷത്തിന് വർണ്ണാഭമായ തുടക്കം

പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി പുതിയ അധ്യയന വർഷത്തിന് ജില്ലയിൽ വർണ്ണാഭമായ തുടക്കം. വർണ്ണ ബലൂണുകളും അലങ്കാരങ്ങളുമായി വിദ്യാലയങ്ങൾ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് വരവേറ്റു.ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു.
രാവിലെ ഒൻപതരയോടെയാണ്‌ പ്രവേശനോത്സവചടങ്ങുകൾ തുടങ്ങിയത്. മധുരം നൽകിയും വർണബലൂണുകൾ കൈമാറിയും തുടിതാള മേളങ്ങളോടെ അകമ്പടിയോടെ വിദാലയത്തിലേക്ക് കുട്ടികളെ സ്വീകരിച്ചു. അധ്യാപകരും വിദ്യാർഥികളും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം ഒത്തു ചേർന്ന്‌ നടത്തിയ പ്രവേശനോത്സവം തൃശിലേരിയെ ആഘോഷതിമർപ്പിലാക്കി. സ്‌കൂൾ അങ്കണത്തിൽ പുതിയപുസതകങ്ങളും പെൻസിലും കളർബുക്കുമെല്ലാം അടങ്ങിയ സമ്മാനങ്ങളും ലഭിച്ചതോടെ കുരുന്നകൾക്ക്‌ ആഹ്ലാദം ഇരട്ടിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രവേശനോത്സവചടങ്ങുകൾ നടന്നത്.
പ്രവേശനോത്സവം ഒ.ആർ. കേളു എം.എൽ.എ. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്തംഗം എ.എൻ. സുശീല, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തംഗം ബി.എം. വിമല, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്‌, പ്രിൻസിപ്പൽ എ.പി. ഷീജ, വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് കെ. സക്കീർ തുടങ്ങിയവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *