വിപുലമായ ക്രമീകരണങ്ങൾ ജനവിധി അറിയാൻ വയനാട് ഒരുങ്ങി

വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലിന് വിപുലയായ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത് മുട്ടിൽ ഡബ്ല്യൂ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ നിയോജകമണ്ഡലത്തിനും പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഹാളുകളിൽ കേന്ദ്ര -സംസ്ഥാന ആംഡ് പോലീസ്, സിവിൽ പോലീസ് എന്നിവർ കർശനസുരക്ഷ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവാദം. വോട്ടെണ്ണൽ ഹാളിലേക്ക് മൊബൈൽഫോൺ പ്രവേശിപ്പിക്കാനാവില്ല. ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ മൊബൈൽ ഫോണുകൾ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്ത് പ്രത്യേകം കൗണ്ടറുകളിൽ സൂക്ഷിക്കും. എല്ലായിടങ്ങളിലും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സ്ട്രോങ് റൂമുകളിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നിരീക്ഷകൻ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി

വയനാട് ലോകസഭ മണ്ഡലത്തിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യൂ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് തെരഞ്ഞെടുപ്പ് ജനറല്‍ നിരീക്ഷകൻ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ ഡോ.രേണുരാജ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങൾ വിശദീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിനുമായി ക്രമീകരിച്ച ഓരോ ഹാളുകളിലും 14 വീതം ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായുള്ള പ്രേത്യേക സൗകര്യവും തെരഞ്ഞെടുപ്പ് നിരീക്ഷകൻ സന്ദർശിച്ചു. വോട്ടെണ്ണൽ സുതാര്യമാക്കുന്നതിന് നിർദേശങ്ങൾ നൽകി. വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷകൻ വിലയിരുത്തി.വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ കോളേജില്‍ ഒരുക്കിയ മീഡിയാ സെന്ററും തെരഞ്ഞെടുപ്പ് നിരീക്ഷകൻ സന്ദർശിച്ചു. എഡിഎം കെ.ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭഗത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹറലി, എ.ആർ ഒ മാരായ സി മുഹമ്മദ് റഫീഖ്, ഇ. അനിതകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, വൈത്തിരി തഹസിൽദാർ ആർ.എസ് സജി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും

ഇന്ന് (ജൂണ്‍ നാല്) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ രാവിലെ 8.30 ന് എണ്ണി തുടങ്ങും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ കോളേജില്‍ മീഡിയാ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മുട്ടിൽ കോളേജിലാണ് നടക്കുക.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.