പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി പുതിയ അധ്യയന വർഷത്തിന് ജില്ലയിൽ വർണ്ണാഭമായ തുടക്കം. വർണ്ണ ബലൂണുകളും അലങ്കാരങ്ങളുമായി വിദ്യാലയങ്ങൾ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് വരവേറ്റു.ജില്ലാ സ്‌കൂൾ പ്രവേശനോത്സവം തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു.
രാവിലെ ഒൻപതരയോടെയാണ് പ്രവേശനോത്സവചടങ്ങുകൾ തുടങ്ങിയത്. മധുരം നൽകിയും വർണബലൂണുകൾ കൈമാറിയും തുടിതാള മേളങ്ങളോടെ അകമ്പടിയോടെ വിദാലയത്തിലേക്ക് കുട്ടികളെ സ്വീകരിച്ചു. അധ്യാപകരും വിദ്യാർഥികളും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം ഒത്തു ചേർന്ന് നടത്തിയ പ്രവേശനോത്സവം തൃശിലേരിയെ ആഘോഷതിമർപ്പിലാക്കി. സ്‌കൂൾ അങ്കണത്തിൽ പുതിയപുസതകങ്ങളും പെൻസിലും കളർബുക്കുമെല്ലാം അടങ്ങിയ സമ്മാനങ്ങളും ലഭിച്ചതോടെ കുരുന്നകൾക്ക് ആഹ്ലാദം ഇരട്ടിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രവേശനോത്സവചടങ്ങുകൾ നടന്നത്.
പ്രവേശനോത്സവം ഒ.ആർ. കേളു എം.എൽ.എ. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്തംഗം എ.എൻ. സുശീല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ബി.എം. വിമല, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, പ്രിൻസിപ്പൽ എ.പി. ഷീജ, വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് കെ. സക്കീർ തുടങ്ങിയവർ സംസാരിച്ചു.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും