ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം നടന്നു.മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ സികെ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് നജ്മുദീന്റെ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഭവ്യലാൽ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മറിയം മുംതാസ് നന്ദിയും രേഖപ്പെടുത്തി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി, റഫീഖ് എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും മധുരം വിളമ്പി പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍