ശ്രേയസ് ചീരാൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി
എസ്.എസ്. എൽ. സി.,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. ശ്രേയസ് ബത്തേരി മേഖല ഡയറക്ടർ
ഫാ. ബെന്നി പനച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വർഗീസ് ഇ. ജെ. അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.ചടങ്ങിൽ വാർഷിക റിപ്പോർട്ട് “പ്രത്യാശ” പ്രകാശനം ചെയ്തു. വർഗീസ് വി. ടി., ഗ്രേസി,സ്കറിയ പി.പി.,
റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്