കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജറും കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരിയും ആയിരുന്ന ഫാദർ മാത്യു കൊല്ലിത്താനത്തെ കല്ലോടിയിലെ റിട്ടയേർഡ് അദ്ധ്യാപക സമൂഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് കല്ലോടി ഉദയാ വായനശാലയിൽ നടത്തിയ അനുസ്മരണ ചടങ്ങ് കല്ലോടി ഫൊറോനാ ചർച്ച് വികാരി ഫാദർ സജി കോട്ടായിൽ ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ ചിന്തകൾക്ക് അതീതമായി തന്റെ ഇടവകയിലെ മുഴുവൻ ജനങ്ങളെയും ഒന്നായി കാണുവാൻ കഴിഞ്ഞ വലിയ മനുഷ്യ സ്നേഹിയും ജനകീയനുമായ ഒരു മാതൃകാ വൈദികൻ ആയിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അവരുടെ വീടുകളിൽ നിത്യ സന്ദർശകനായിരുന്നു കൊല്ലിത്താനത് അച്ഛൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും ത്യാഗവും അവിസ്മരണീയമാണെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ കല്ലോടി ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ കെഎ ആന്റണി അഭിപ്രായപ്പെട്ടു . കല്ലോടി ഹൈസ്കൂൾ റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം പ്രെസിഡന്റ് പി എ വർക്കി മാസ്റ്റർ അധ്യഷത വഹിച്ചു. സി റ്റി അബ്രഹം ,എം കെ ജോർജ് , സിസ്റ്റർ ജയാ , പി റ്റി ജോർജ് ,മത്തായി കെ എ ,ഇ യൂ പൈലി ,മത്തായി എൻ യു , ഭാനുമതി എം കെ , അന്നക്കുട്ടി കെ എം , ലിസ്സി മാത്യു , കെ റ്റി ജോസഫ് , പി യു ജോസ് , ജെയിംസ് കെ കെ തുടങ്ങിയവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







