വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നാളെ (ജൂണ്‍ 16) രാവിലെ 10 ന് മുത്തങ്ങ ഗവ എല്‍.പി സ്കൂളില്‍ വനാശ്രിത വിഭാഗക്കാര്‍ക്കുള്ള സ്നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും വനശ്രീ ഉത്പന്നങ്ങളുടെ വില്പനയും നിര്‍വഹിക്കും. വനം-ആരോഗ്യം-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി.കെ രമേശ്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈഡ്ലൈഫ് ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ പി.മുഹമ്മദ് ഷബാബ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന് മോഹന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

തിരുനാൾ സമാപിച്ചു.
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്







