ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മകള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍
ബിരുദത്തിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8921491422

ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില് ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്കൂളില് ഒക്ടോബര് 16, 17 തിയതികളില് സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര് വി.എ ശശീന്ദ്രവ്യാസിന് കൈമാറി