വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആര്.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ട്രൈബല്‍, മെഡിസെപ്പ് പദ്ധതികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് പീഡിയാട്രിക് എക്കോ, എന്‍ഡോസ്കോപ്പി, കൊളോണോ സ്കോപ്പി, ഇഇജി, എക്സ്റേ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ 26 ന് ഉച്ചയ്ക്ക് രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04936- 256229

മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






