എസ് കെ എസ് എസ് എഫ് ‘ബെൽ’ സംഘടനാ സ്കൂളിന് ജില്ലയിൽ തുടക്കമായി

കൽപ്പറ്റ:എസ് കെ എസ് എസ് എഫ് മേഖലാ,ശാഖാ ഭാരവാഹികളെ സംഘടനാ പദ്ധതികളും പ്രവർത്തന ശൈലിയും പരിചയപ്പെടുത്തി കർമ്മമണ്ഡലം സജീവമാക്കുക എന്ന ലക്ഷ്യത്തോടെ എസ്കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബെൽ സംഘടനാ സ്കൂളിൻറ
വയനാട് ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റയിൽ നടന്നു.
ഓർഗാനെറ്റ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ
മേപ്പാടി,കൽപ്പറ്റ,വൈത്തിരി,
കമ്പളക്കാട് തുടങ്ങിയ മേഖലകളിലെ മേഖലാ സെക്രട്ടറി,പ്രസിഡൻറ്,ട്രഷറർ,
ശാഖാ പ്രസിഡൻറ്റ്,സെക്രട്ടറി,ട്രഷറർ
എന്നീ സംഘടനാ നേതൃത്വത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ്
ബെൽ ജില്ലാ തല ഉദ്ഘാടനവും സംഘടനാ സ്കൂളും സംഘടിപ്പിച്ചത്.
കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന
പരിപാടി എസ്കെഎസ്എഫ് സംസ്ഥാന സെക്രട്ടറി മഹീദ്ദീൻ കുട്ടി യമാനി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ഇർഷാദ് അലി വാഫി,അബ്ദുല്ലത്തീഫ് നുജൂമി എന്നിവർ വിഷയാവതരണം നടത്തി.എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മുട്ടിൽ സന്ദേശ പ്രഭാഷണം നിർവഹിച്ചു.
സംഘടനാ പ്രവർത്തന മേഖലയിൽ കൂടുതൽ ഊർജ്ജസ്വലമായി ഇടപെടാനും ആധുനിക സാങ്കേതിക
വിദ്യകളെ സംഘടനാ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവരാനും
ബെൽ സംഘടനാ സ്കൂൾ പ്രവർത്തകർക്ക് കരുത്തേകും.
മറ്റു മേഖലകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയുടെ രണ്ട് കേന്ദ്രങ്ങളിലായി
രണ്ടാംഘട്ട ബെൽ പ്രോഗ്രാം നടക്കും.ഉദ്ഘാടന സംഗമത്തിൽ അബ്ദുല്ലത്തീഫ് വാഫി,ഷംസുദ്ദീൻ വാഫി,സുഹൈൽ വാഫി ,
റാഷിദ് പാലമുക്ക്,മുസ്ഥഫ മാടക്കര,മുഹമ്മദലി റഹ്മാനി
എന്നിവർ പങ്കെടുത്തു.
സംഗമത്തിന്
എസ് കെ എസ് എസ് എഫ്
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും ഓർഗാനെറ്റ് ജില്ലാ കൺവീനർ മുഹമ്മദലി റഹ്മാനി നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.