കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലത്ത് വെച്ച് ട്രാവല
റും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്‌സ് ഡ്രൈവർ മരിച്ചു. മീൻ വിൽപ്പനക്കാരനായ തലപ്പുഴ എട്ടാം നമ്പർ കുന്ന ത്തൊടിയിൽ കെ അൻവർ (35) ആണ് മരിച്ചത്. ഗുരുതര പരിക്കോടെ ഇദ്ധേഹത്തെ മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി മാർക്കറ്റിൽ നിന്നും മീനുമായി തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സും കാസർകോഡ് നീലേശ്വരത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വന്ന ബിവറേജ് ജീവനക്കാർ സഞ്ചരിച്ച ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിലെ യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന്പുലർ ച്ചെയാണ് സംഭവം. അപകടത്തിൽ ഗുഡ്‌സിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്