ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ ശൂന്യമായ പാത്രങ്ങള്‍ 2021 ജനുവരി 7 ന് 11 മണിക്ക്ലേലം ചെയ്യും. ജനുവരി 6 വൈകിട്ട് 3 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 വരെ ലേലം ചെയ്യപ്പെടാന്‍ തീരുമാനിച്ചിട്ടുള്ള വസ്തുക്കള്‍ അസിസ്റ്റന്റ് കമാണ്ടന്റിന്റെ അനുമതി യോടെ പരിശോധിക്കാവുന്നതാണ്.
ഫോണ്‍ 04936 202525

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394