കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് അനുകൂല സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ മാനന്തവാടി താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഓഫീസുകളിൽ വിശദീകരണ യോഗങ്ങൾ നടത്തുകയും ചെയ്തു.സംസ്ഥാന ജീവനക്കാരുടെ അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദിക്കാതെ നവംബർ 26ന് ഒരു വിഭാഗം നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കില്ല എന്ന നിലപാടറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിഷേധ പരിപാടി യു.ടി.ഇ.എഫ്. ജില്ലാ കൺവീനർ വി.സി.സത്യൻ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ,കെ.ജി.ഒ.യു താലൂക്ക് പ്രസിഡണ്ട് എൻ.പി. ബാലകൃഷ്ണൻ ,ഫ്രാൻസിസ് ഇ.ജെ,സെറ്റോ താലൂക്ക് ചെയർമാൻ സി.ജി. ഷിബു ,എം.ജി. അനിൽ കുമാർ, സിനീഷ് ജോസഫ്,അബ്ദുൾ ഗഫൂർ പി,ശരത് ശശിധരൻ എന്നിവർ നേതൃത്വം നൽകി.

മരങ്ങള്‍ ലേലം ചെയ്യുന്നു.
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936
 
								 
															 
															 
															 
															






