മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം മോഡേൺ സ്കൂളിൽ നടത്തി.മാനന്തവാടി,കെല്ലൂർ മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറിന്റെ നോവലിലെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. “പൂവൻ പഴം ” എന്ന കഥയുടെ മികച്ച ദൃശ്യവിഷ്കാരം വിദ്യാർഥികൾ ഒരുക്കി “, ഇമ്മിണി വല്യ സുൽത്താൻ” എന്ന പേരിൽ കുട്ടികളുടെ കൈയെഴുത്ത് പത്രിക സ്കൂൾ മാനേജർ മുഹമ്മദ് സാദിഖ് പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജസീല പി ,മുസ്തഫ അഷ്‌റഫി, സിറാജ് സഅദി, ബീന ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






