ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (AKCA ) വയനാട് ജില്ല വാർഷിക ജനറൽ ബോഡിയും കൂട്ട് കുടുംബ സംഗമവും എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ llവച്ച് സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല, സംസ്ഥാന നേതാക്കളായ ജിജിൻ മത്തായി, ബാദുഷ കടലുണ്ടി,കബീർ കെ. കെ,പ്രശാന്ത് ആതിര, പ്രേംചന്ദ് വള്ളിൽ മാത്യു പൂവേലി,കെ സി ജയൻ, ഷിജിത് കുമാർ, സുജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം