ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മഴക്കാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമായാൽ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനും ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വളണ്ടിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സേവനം ആവശ്യാനുസരണം വിന്യസിപ്പിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണം, അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണം. യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.