ബത്തേരി നൂൽപുഴ ചെട്ടിയാലത്തൂർ വനത്തിൽ ഇന്നലെ
ആണ് കായ്ക്കുന്നുനഗറിലെ സനീഷ് (19) അകപ്പെട്ടത്.
ഇന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിഅഗ്‌നിരക്ഷ സേന തിരച്ചിൽ തുടങ്ങിയിരുന്നു. ഏകദേശം6 കിലോമീറ്റർ ഉൾവനത്തിലാണ് ഇയാളെ കണ്ടെത്തിയത്.ശക്തമായ മഴയും ഇടയ്ക്ക് ഉണ്ടായ കാട്ടുപോത്ത് അക്രമണവും അതിജീവിച്ചാണ് തിരച്ചിൽ നടത്തിയത്.മാനസികഅസ്വാസ്ഥ്യമുള്ള സനീഷ് അമ്പലത്തിൽ വന്നപ്പോൾ കാട്ടിൽ കയറിപോയതാണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.







