മാനന്തവാടി: ജനകീയ രക്ത ദാന സേനയുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി. പിബിഡിഎ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ.അനുപ്രിയ നിർവഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. വി. ദിവ്യ സന്ദേശം നൽകി. ഇ. എം. ജാഫർ, ബി.എ. നിസാർ, വി.കെ. ഫൈസൽ , സയ്ദ് പൂക്കോയ, ഇ.കെ. കാദർ എന്നിവർ പ്രസംഗിച്ചു. ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, സിമി മാത്യു,
പി.എം ബീന,
അസ്മത് അവറാൻ എന്നിവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര് 21) രാവിലെ ഒന്പത് മുതല് വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







