കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ;കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിളും കര്‍ണ്ണാടക തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തതും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ട്, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗേറ്റ്മാന്‍ നിയമനം

ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന്

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.