കേണിച്ചിറ: വിനോദ യാത്രക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്നും
വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കൾക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തിൽ വാഹന ഉടമയ്ക്കും ലൈസൻസ് ഇല്ലാ ത്ത കുട്ടിയെ തന്റെ അറിവോടെ ഇത്തരത്തിൽ വാഹനമോടിച്ചു പോകാൻ അനുമതി നൽകിയ രക്ഷിതാവിനുമെതിരെയാണ് കേണിച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 20.07.24 ശനിയാഴ്‌ച വൈകീട്ടോടെ കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്. ഒ ടി.ജി ദിലീപിന്റെ നേതൃത്വ ത്തിൽ വാഹന പരിശോധന നടത്തി വരവേ മണൽവയൽ എന്ന സ്ഥലത്ത് വൈകീട്ട് 6 മണിയോടെയാണ് കെ.എൽ 35 കെ 5492 വാഹനവുമായി കുട്ടികളെ ശ്രദ്ധയിൽ പെട്ടത്. അന്വേഷണത്തിൽ വാഹനമോടിച്ച കുട്ടിക്ക് ലൈസൻസ് ഇല്ലെന്നും സമാന പ്രായക്കാരായ സുഹൃത്തുക്കളുമൊന്നിച്ച് വാടകക്ക് കാർ സംഘടിപ്പിച്ച് രക്ഷിതാവിൻ്റെ അറിവോടെ വാഹനമോടിച്ചു വരികയുമായിരുന്നു. മേൽ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







