സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, യത്നം, കരുതൽ എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നും ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ലഭിച്ച അംഗങ്ങൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്, ടി.ജി വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ ധനസഹായ പദ്ധതി എന്നിവയിലേക്ക് suneethi.sjd.kerala.gov.in ലിങ്കിൽ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. യത്നം, കരുതൽ പദ്ധതിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 205307

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്ക്ക്







