കുടുംബശ്രീ ജില്ലയില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളുടെ (ഐ.എഫ്.സി) ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 40 വയസില്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടില്‍, നൂല്‍പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം. അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ, അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 27 നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936-299370, 9562418441

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ