പുകയില വിമുക്ത വിദ്യാലയം പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കും- ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

ജില്ലയില്‍ ഓഗസ്റ്റ് 15 നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തുടര്‍ന്നുവരുന്ന രണ്ടുമാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പുകയില വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ യോഗം ചേരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ ട്രൈബൽ മേഖലയില്‍ വലിയ തോതിലുള്ള പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ‘പുക ഇല്ലാ ക്യാമ്പയിൽ’ പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജീവിതശൈലി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തലത്തിൽ ഏറ്റവും പ്രാധാന്യം നല്‍കുന്ന പൊതുജനാരോഗ്യ പരിപാടിയാണ് പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍. പുകയില നിയന്ത്രണ നിയമം 2023 ന്റെ നടപ്പാക്കല്‍, ബോധവത്ക്കരണം, പുകയില ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിങ്, ചികിത്സാ സഹായം, കുട്ടികളെ പുകയില ഉപയോഗസാധ്യതയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാലയവും വിദ്യാലയത്തിന് 100 വാര ചുറ്റളവും പുകയില രഹിതമാക്കൽ, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി തുടങ്ങിയവയാണ് പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങള്‍. ജില്ലാ കളക്ടര്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. പി ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സെയ്തലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയസേനൻ, വകുപ്പ് മേധാവികൾ,വിവിധ പ്രോഗ്രം ഓഫീസർമാർ, ആരോഗ്യപ്രവര്‍ത്തകര്‍, പുകയില നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 നകം സി.ഡി.പി.ഒ ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍, പീച്ചംകോട്

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ താത്ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബര്‍ 17 ന് രാവിലെ

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *