മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി .സ്കൂളിൽ നിപപ്രതിരോധവും വ്യക്തിശുചിത്വവും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്
.കെ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഥിൻ.എ.കെ, എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ‘കൈ കഴുകൽ’ പരിശീലനം നടത്തി.വിദ്യാർഥികൾക്കായി
സോപ്പുകൾ വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ്,മൊയ്തു,ജെറ്റിഷ് എന്നിവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







