ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ ഡിജിറ്റല് സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഡിജി കേരളം വയനാട് ജില്ലയിലെ മാസ്റ്റര് ട്രെയിനര്മാര്ക്ക് പരിശീലനം നല്കി. ഡിജിറ്റല് സാക്ഷരരല്ലാത്തവരെ സര്വെയിലൂടെ കണ്ടെത്തി പരിശീലനം നല്കുന്നതാണ് പദ്ധതി. മാസ്റ്റര് ട്രെയിനര്മാര് ജില്ലയിലെ 8000 ത്തോളം വളണ്ടിയര്മാര്ക്ക് തദ്ദേശ സ്ഥാപനതലത്തില് പരിശീലനം നല്കും. വിവരശേഖരണം, പരിശീലനം, മൂല്യനിര്ണ്ണയം എന്നിവയ്ക്കായി മെ#ാബൈല് ആപ്ലിക്കേഷനും വെബ് പോര്ട്ടലും ഇതിന്റെ ഭാഗമായുണ്ടാകും. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എല്.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര് കെ.ടി.പ്രജുകുമാര് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന് ജില്ലാ കോര്ഡിനേറ്റര് ശാസ്താ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഷീബ എന്നിവര് സംസാരിച്ചു. ആര്.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പേര്ട്ട് കെ.ആര്.ശരത് പരിശീലനത്തിന് നേതൃത്വം നല്കി. ആര്.ജി.എസ്.എ ബ്ലോക്ക് കോര്ഡിനേറ്റര്മാര്, കില തീമാറ്റിക് എക്സ്പേര്ട്ട്സ് എന്നിവര് പരിശീലനത്തില് വിഷയം അവതരിപ്പിച്ചു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ