കേന്ദ്ര ബഡ്ജറ്റ് കർഷക വിരുദ്ധം, വയനാടിനെ അവഗണിച്ചു: കേരള കോൺഗ്രസ്

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് കർഷകവിരുദ്ധമാണെന്നും ബജറ്റിലൂടെ കൃഷിയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു എന്നും കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം കെ.എ ആന്റണി കുറ്റപ്പെടുത്തി. ബജറ്റിൽ കർഷകർ പ്രതീക്ഷിച്ചിരുന്ന താങ്ങുവിലകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല മാത്രമല്ല കാർഷിക മേഖലയ്ക്ക് മുൻകാലങ്ങളിലെ കാൾ തുക കുറച്ചു മാത്രമാണ് വകയിരുത്തിട്ടുള്ളത്. 2022 – 2023 ൽ കാർഷിക മേഖലയിൽ 4.7% വളർച്ചയുണ്ടായിരുന്നത് 23 -24ൽ 1.47 ശതമാനം ആയി കുറഞ്ഞിട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് കാർഷിക മേഖലയെ നിലവിൽ നിരാശപ്പെടുത്തി. ബജറ്റിൽ വളത്തിന്റെ സബ്സിഡി 24000 കോടി വെട്ടി കുറച്ചതും കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകും. വന്യമൃഗ ശല്യവും കാർഷിക മേഖലയിലുള്ള തകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന ജില്ലയായ വയനാടിനെ പൂർണമായും ബഡ്ജറ്റിൽ അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് കർഷകരെ അവഗണിച്ചു
രണ്ടാം കർഷക സമരം നമ്മുടെ രാജ്യത്ത് നടക്കുമ്പോൾ കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുവാനോ കർഷകർക്ക് ആശ്വാസം പകരുവാനോ യാതൊരു നടപടിയും ബഡ്ജറ്റിൽ സ്വീകരിച്ചിട്ടില്ല . ടൂറിസം രംഗത്ത് ഏറെ സാധ്യതകൾ ഉള്ള വയനാടിനെ നമ്മുടെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി ഉയർത്തുവാനോ ബദൽ പാതകൾക്ക് തുക കണ്ടെത്തുവാനോ ബഡ്ജറ്റിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ഖേദകരമാണ്.
ബജറ്റിൽ ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണ് ഒരിക്കലും ഇത് ഒരു ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപമാനകരവും ആക്ഷേപകരവും ആണ് ഇത് തിരുത്താൻ മോദി ഗവൺമെൻറ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സംസ്ഥാനത്തിന് ആവശ്യമായ വിഹിതം വാങ്ങിയെടുക്കുവാൻ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര സഹ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നതും നിരാശാജനകമാണെന്നും കെ.എ ആന്റണി ആരോപിച്ചു

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.