പ്രവാസികൾക്ക് വൻ തിരിച്ചടിയായി പുതിയ നീക്കം; 30 ജോലികൾ കൂടി പൗരന്മാർക്ക്, സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു.

മസ്കറ്റ്: സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ. സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല. സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടുകയും വേണം. സർക്കാർ നിർദേശം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകളും നൽകും.

ഒമാനി പൗരന്മാർക്കായി കൂടുതൽ തൊഴിൽ മേഖലകൾ മാറ്റിവെച്ചും, മറ്റു ജോലികളിൽ കൂടുതൽ ഒമാനി പൗരന്മാരെ എത്തിച്ചുമാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടികൾ. ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. സ്വദേശിവത്ക്കരണത്തിൽ സഹകരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് കരാറുകൾ നൽകുന്നതിൽ നിന്ന് സർക്കാർ മേഖലയിലും അനുബന്ധ മേഖലയിലുമുള്ള കമ്പനികൾ വിട്ടുനിൽക്കും. സർക്കാർ നിർദേശിച്ച ഒമാൻ പരന്മാരെ നിയമിച്ചതായി സർക്കാരിനെ ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇനി ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് എടുക്കണം. 30 തരം ജോലികൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി.

എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണം. സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും. നിർദേശം നടപ്പാക്കി സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിളവ് നൽകും. നിയമിക്കാത്തവർക്ക് ഇരട്ടി ഫീസ് ഏർപ്പെടുത്തുന്നതും നിർദേശത്തിലുണ്ട്. സെപ്തംബർ മുതൽ തീരുമാനങ്ങൾ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.