ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്നവര്‍ മിണ്ടരുത്; വിചിത്ര ഉത്തരവ്; ആശയക്കുഴപ്പം

ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം യാത്രക്കാരില്‍ മാത്രമല്ല, ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ്. ആശയക്കുഴപ്പം മൂലം ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. യാത്രക്കാരണങ്കില്‍ ഇനി ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോള്‍ വാ തുറക്കാമോയെന്ന പേടിയിലുമാണ്.

എന്താണ് സര്‍ക്കുലര്‍?

ഈ മാസം 18ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറാണ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ബാലു എന്ന കൊച്ചി സ്വദേശിയുടെ പരാതിയാണ് സര്‍ക്കുലറിന് അടിസ്ഥാനം. ഇരുചക്ര വാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിക്കുന്നത് പലപ്പോഴും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും അപകടത്തിന് കാരണമാവുകയും െചയ്യുന്നതായും അതിനാല്‍ നടപടി വേണമെന്നുമായിരുന്നു പരാതി. ഈ പരാതി സ്വീകരിച്ച ജോയിന്റ് ട്രാന്‍സ്പോര്‍ട് ഇത് ഗൗരവമുള്ള വിഷയമാണെന്നും ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പിഴ ഈടാക്കുമോ?

പിഴ ഈടാക്കാനുള്ള നിര്‍ദേശം സര്‍ക്കുലറില്‍ പറയുന്നില്ല. എന്നാല്‍ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും അതില്‍ ആവശ്യമുള്ള നടപടി സ്വീകരിക്കാനും പറയുന്നുണ്ട്. നടപടി ബോധവത്കരണമോ ഉപദേശമോ എന്തുമാവാം. അതിനാല്‍ തല്‍കാലം പിഴ ഈടാക്കാനുള്ള തീരുമാനം എവിടെയും സ്വീകരിച്ചിട്ടില്ല

പിഴ ഈടാക്കാനാകുമോ?

മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നവര്‍ക്ക് പിഴയീടാക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ റോഡിലിറങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും പിഴയീടാക്കേണ്ടിവരും. അതുമാത്രമല്ല അത് എങ്ങിനെ കണ്ടുപിടിക്കുമെന്നും അറിയില്ല. ഓട്ടോയുടെയും കാറിന്റെയും ബസിന്റെയുമെല്ലാം പിന്നിലിരുന്ന് സംസാരിക്കുന്നതും ഡ്രൈവറുടെ ശ്രദ്ധതിരിക്കുമെന്ന കുറ്റത്തില്‍ വരാം. എന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശമില്ല. അതിനാല്‍ ഇരുചക്ര വാഹനത്തിലുള്ളവര്‍ക്കെതിരെ മാത്രം പിഴയിട്ടാല്‍ അത് നിയമപ്രശ്നമാകും. വാഹനത്തിലിരുന്ന് സംസാരിക്കുന്ന ഒരു കുറ്റമായി മോട്ടോര്‍ വാഹന ചട്ടത്തിലെവിടെയും പറയുന്നുമില്ല. വേണമെങ്കില്‍ അശ്രദ്ധമായ ഡ്രൈവിങ് എന്ന് വകുപ്പില്‍ 500 രൂപ പിഴയീടാക്കാം. പക്ഷെ അത്തരം തീരുമാനമില്ല.

എ.ഐ കാമറ പിടിക്കുമോ?

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന മാര്‍ഗം എ.ഐ കാമറയാണ്. എന്നാല്‍ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നവരെ എ.ഐ കാമറ പിടിക്കില്ല. ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ സംസാരം, ഹെല്‍മറ്റില്ലാത്തത്, സീറ്റ് ബല്‍റ്റിടാത്തത് എന്നിവ പിടിക്കാനുള്ള രീതിയില്‍ മാത്രമാണ് നമ്മുടെ എ.ഐ കാമറകള്‍ നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്.

തുടര്‍നടപടി എന്ത്?

സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രിയുടെ ആശയവിനിമയത്തിന് ശേഷമാകും പിഴ ഈടാക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം.

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

ടെന്‍ഡര്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക്/ ഐടി അറ്റന്റന്‍സ് റെക്കോര്‍ഡിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥപനങ്ങള്‍/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ,

പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കം

മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമവും കൊടിയേറ്റവും ബ്രഹ്മശ്രീ പെരുകമന ശ്രീ ശങ്കർ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മഠയനച്ചൻ ശ്രീ ശങ്കരൻ ക്ഷേത്രം പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.