മാനന്തവാടി: ബൈക്കിൽ പിറകിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്ത തിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി എടവക എള്ളുമന്ദം സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി.ഗോകുൽ (21) തൃപ്പണിക്കര വീട്ടിൽ ടി.ജെ. അരുൺ (19) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയോടെയാണ് ഇവർ പിടിയിലാകുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ സുഷാന്ത്, മനു അഗസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസരമാരായ ഇ.സി ഗോപി, പ്രജീഷ്, ശ്രീജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല