മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവു കയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും, എതി രേവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകട ത്തിൽ
പിക്കപ്പ് ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. ജീപ്പ് ഡ്രൈവറും ബസിലെ യാത്രക്കാരുമുൾപ്പടെ 14 പേർക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് സാരമുള്ളതല്ല.

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്
അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ







