വന്യജീവി പ്രതിരോധം എ.ഐ. ഫെന്‍സിങ്ങ് വ്യാപിപ്പിക്കും -മന്ത്രി എ.കെ.ശശീന്ദ്രന്‍

നാട്ടിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ എ.ഐ.സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ്ങ് ഫലപ്രദമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇരുളം വനാതിര്‍ത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നിര്‍മ്മിച്ച എ.ഐ.ഫെന്‍സിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സഹകരണത്തോടെ എ.ഐ.ഫെന്‍സിങ്ങ് സംവിധാനം വിപുലീകരിക്കാന്‍ കഴിയും. പ്രാദേശികമായി വന്യജീവി പ്രതിരോധം ആവശ്യമുള്ള സ്ഥലങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കണ്ടെത്തി ഫെന്‍സിങ്ങ് നിര്‍മ്മിക്കാം. ആധുനിക കാലത്തെ സാങ്കേതിക വിദ്യയുടെ പിന്തുണ വന്യജീവി പ്രതിരോധത്തിനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമാണ് ഇരുളത്ത് യാഥാര്‍ത്ഥ്യമായ എ.ഐ.ഫെന്‍സിങ്ങെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എലഫെന്റ് ടെക്‌നോളജീസ് സി.ഇ.ഒ മോഹന്‍ മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ്.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ബാലകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍, പൂതാടി ഗ്രാമപഞ്ചായത്തംഗങ്ങായ കെ.ടി.മണി, ഷിജിഷിബു, കെ.ഐ.റിയാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ.രാമന്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍മ്മിത ബുദ്ധിയില്‍ വന്യജീവികളെ തുരത്താം

മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും, വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള നിര്‍മ്മിതി ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് വേലിയാണിത്.മൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ബുദ്ധിപരമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ-ഫെന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്.ആനയോ മറ്റ് മൃഗങ്ങളോ വേലിയില്‍ തൊടുന്നത് തടയാന്‍ ഇ-വേലിയില്‍ ഒരു പുതിയ നൂതന പവര്‍ സിസ്റ്റം ഉണ്ട്. ഇ-വേലി വളരെ ശക്തമാണ്. ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലാഷിംഗ് ബെല്‍റ്റ് സാങ്കേതികവിദ്യയ്ക്ക് ആനകളെ മനുഷ്യവാസസ്ഥലത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയും.ആനകള്‍ വേലിക്ക് അടുത്ത് വരുമ്പോള്‍ ആനകളെ ഭയപ്പെടുത്താന്‍ സ്വയമേവ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശബ്ദവും വെളിച്ചവും പോലുള്ള സ്വയം പ്രതിരോധ സംവിധാനങ്ങള്‍ ഇ-വേലിയിലുണ്ട്.കാടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും ആന സാന്നിധ്യത്തെക്കുറിച്ച് റോഡ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇ-വേലിക്ക് കഴിവുണ്ട്.
ഇ-വേലിയിലെ നൂതന 180 ഡിഗ്രി അക ക്യാമറ രാത്രിയില്‍ വൈഡ് ആംഗിള്‍ കാഴ്ച്ചയും, വര്‍ണ്ണ കാഴ്ചയും നല്‍കുന്നു.മൃഗങ്ങളുടെ തിരിച്ചറിയല്‍ ട്രിഗറുകള്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകളിലേക്കും സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്കും മുഴുവന്‍ സമയം ലഭിക്കും. ഇ-വേലിയില്‍ ഒരു വിദൂര നിരീക്ഷണ സാങ്കേതികവിദ്യയുമുണ്ട്, വേലി വിദൂരമായി പരിപാലിക്കാനും നിരീക്ഷിക്കാനും ഇതുവഴി സഹായിക്കും.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.