കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. രാവിലെ 9.15ന് സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ മൈസൂരിലെത്തുന്ന രാഹുല്‍ഗാന്ധി അവിടെ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്‌സ് യു പി സ്‌കൂള്‍, മൂപ്പന്‍സ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രണ്ടരയോടെ മൈസൂരിലേക്കും അവിടെ നിന്നും അഞ്ചേമുക്കാലിന് ഡല്‍ഹിയിലേക്കും തിരിക്കും.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്







