മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃത ദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ട് വരും. ബോഡി തിരിച്ചറിയുന്നതിനായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ പോവേണ്ടതില്ലെന്ന് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു. വേഗത്തിലാക്കാൻ തൃശൂർ കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്റ്റർമാരെ നിയോഗിച്ചിട്ടുണ്ട്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.