“ദിവസവും അഞ്ചു ലിറ്റർ തരുമോ; ഇവന്റെ വൈഫ് ജഴ്സി പശുവാണോ; നല്ല കറവ ഉണ്ടെന്നു തോന്നുന്നു; വലിയ കുട്ടികൾക്ക് കൊടുക്കുമോ”: വയനാട്ടിലെ അനാഥരാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്ദാനം ചെയ്ത പോസ്റ്റിൽ അശ്ലീല കമന്റിട്ട ആഭാസന്മാരെ പഞ്ഞിക്കിട്ട് സൈബർ ലോകം

കല്‍പ്പറ്റ: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക.

നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയില്‍ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്ബോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളെ നമ്മള്‍ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്ബത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്.

ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇടുക്കി ഉപ്പുതുറ സ്വദേശി സജിൻ പാറേക്കരയുടെ സന്ദേശവും. അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുകള്‍ക്ക് മുലപ്പാല്‍ ആവശ്യമെങ്കില്‍ വിളിക്കണം, എന്റെ ഭാര്യ റെഡിയാണ് എന്നറിയിച്ച്‌ കൊണ്ട് ആയിരുന്നു ആ സന്ദേശം. എന്നാല്‍ ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലവും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് ചെറിയ ഒരു വിഭാഗം. ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് സെെബർ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇത്തരത്തില്‍ വിദ്വേഷം പരത്തുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.

പ്രതിഷേധത്തിന് പിന്നാലെ അശ്ലീലവും വിദ്വേഷവും പ്രചരിപ്പിച്ച പലരും പ്രൊഫെെല്‍ നീക്കം ചെയ്തു. മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാൻ തയാറാണെന്ന പോസ്റ്റില്‍ ആ അമ്മയുടെ മനസിനെ അഭിനന്ദിച്ചും മാതൃത്വം ഉയർത്തിക്കാട്ടിയും ഒട്ടേറെപേർ സമൂഹമാദ്ധ്യങ്ങള്‍ വഴി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍ ഇടാനും ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നതാണ് മലയാളികള്‍ക്ക് തന്നെ അപമാനമായത്.

മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാൻ തയാറാണെന്ന പോസ്റ്റില്‍ ആ അമ്മയുടെ മനസിനെ അഭിനന്ദിച്ചും മാതൃത്വം ഉയർത്തിക്കാട്ടിയും ഒട്ടേറെപേർ സമൂഹമാദ്ധ്യങ്ങള്‍ വഴി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍ ഇടാനും ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നതാണ് മലയാളികള്‍ക്ക് തന്നെ അപമാനമായത്.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.