മാനന്തവാടി:കൊൽക്കത്തയിലെ യുവ ഡോക്ടറുടേയും, ഉത്തരാഘട്ടിലെ നഴ്സിംഗ് ഓഫീസറുടെയും ക്രൂരമായ കൊലപാതകത്തിൽ കെ.ജി.എൻ.എ യുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആർ എം ഒ ഡോ: അർജുൻ ജോസ് , സീനിയർ നഴ്സിംഗ് ഓഫീർമാരായ എയ്ജൽ,ബോബി സെക്യൂരിറ്റി ചീഫ് ഷിബു പി വി നഴ്സിംഗ് ഓഫീസർമാരായ രഞ്ജിത്ത് ,സുവർണ്ണ തുടങ്ങിയവർ സംസാരിച്ചു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







