വെണ്ണിയോട് : ഓട്ടോ ടാക്സി ഫെഡറേഷൻ (CITU) വെണ്ണിയോട് യുണിറ്റിലെ തൊഴിലാളികളുടെ ഒരുദിവസത്തെ വേതനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.കൂടാതെ ശ്രീയ സുനിൽ, ചൈത്ര സുനിൽ, ഈ രണ്ടു മക്കളും തങ്ങളുടെ ചെറിയ സാമ്പത്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് കമ്മിറ്റിയെ ഏൽപ്പിച്ചു.പരിപാടി സിഐടിയു ഓട്ടോ ടാക്സി ഫെഡറേഷൻ ജില്ലാ ജോ.സെക്രട്ടറി റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം മനോജ് ബാബു വിനോദ്.
കെഎസ്കെടിയു ഏരിയാ സെക്രട്ടറി വി.എൻ ഉണ്ണികൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി
സുനിൽ, ഷിബി, മുത്തലിബ് തുടങ്ങിയവർ സംസാരിച്ചു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







