കൽപ്പറ്റ: വയനാട് ജില്ലയിലെ വാഹന മോഷണ പരമ്പര. സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ് നാട്ടിലെത്തിച്ച് വാഹനങ്ങൾ പൊളിച്ച് വിൽപന നടത്തുന്നവർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പോലീസ് പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. തൊണ്ടർനാട്, മേപ്പാടി, കമ്പള ക്കാട് സ്റ്റേഷൻ പരിധികളിൽ നിന്നും തുടർച്ചയായി പിക്ക് അപ്പ് വാഹനങ്ങൾ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോ ധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂർവം വലയി ലാക്കിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ് നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ, മേട്ടുപാളയം എന്നിവിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുൻ സൈനികനായ ആലപ്പുഴ, തി രുവൻവണ്ടൂർ, ഓതറേത്ത് വീട്ടിൽ ബി. സുജേഷ് കുമാർ (44), കോഴിക്കോട് ഫറൂഖ്, കക്കാട്ട്പറമ്പിൽ വീട്ടിൽ, അബ്ദുൾ സലാം (37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൾ സലാമിന് മുപ്പതോളം കേസുകളും സുജേഷ്‌കുമാറിന് പത്തോളം കേസുകളുമുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്