ഓഫ് സീസണിലും ഓഫ് ആയില്ല; തീയറ്ററുകൾ കീഴടക്കി ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ നുണക്കുഴി: കളക്ഷൻ കണക്കുകൾ വായിക്കാം.

ജീത്തു ജോസഫ് – ബേസില്‍ ജോസഫ് കൂട്ടുക്കെട്ടിലെത്തി ‘നുണക്കുഴി’ ഹിറ്റിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ 12 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ. കോമഡി ഫാമിലി എന്റർടെയ്നറായ തിയേറ്ററിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. ബേസില്‍ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പുരോഗമിക്കുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് തുടങ്ങി മൂഹൂർത്തങ്ങളിലൂടെയും പ്രേക്ഷനെ കൊണ്ടുപോകുന്നുണ്ട്.

സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. സാഹില്‍ എസ് ശർമ്മയാണ് സഹനിർമ്മാതാവ്. ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങള്‍ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുണ്‍ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.