എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനന്‍ (ഇ.എസ്.ഐ.സി) സംയുക്തമായി നിധി ആപ്‌കെ നികാത്ത് -‘സുവിധ സമാഗം’ എന്ന പേരില്‍ ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി കോ ഓപ്പ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഹാളില്‍ ഓഗസ്റ്റ് 27 ന് രാവിലെ 9 ന് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ https://tinyurl.com/epfokkd ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും നടത്താം.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







