എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററില്‍ എച്ച് 6 നമ്പര്‍ ഹട്ടിന്റെ മേല്‍ക്കൂര മേച്ചില്‍ പ്രവര്‍ത്തി ചെയ്യാന്‍ പട്ടികവര്‍ഗ്ഗ കര്‍ഷകര്‍/വ്യക്തികള്‍, പട്ടികവര്‍ഗ്ഗ സംഘങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സബ് കളക്ടര്‍/പ്രസിഡന്റ്, എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം, വെറ്റിറിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട് 673576 വിലാസത്തില്‍ സെപ്റ്റംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍-9778783522

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







