കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍-സുവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകളുടെ പകര്‍പ്പുമായി അപേക്ഷകള്‍ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7559866376, 8921491422, 9847521541

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







