അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുന്നു, കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂ: ഗണേഷ് കുമാർ

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. ഇടതുപക്ഷ സർക്കാർ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാർ നമ്മുടെ കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേ‍ർത്തു.

കോൺഗ്രസും ബിജെപിയും തമ്മിൽ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വർഗീയത കൂടുതലാണ് എന്നേയുള്ളൂ. ഈ സർക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു. എല്ലാ വർഗീയ പാർട്ടികൾക്കും ഒപ്പം ചേരുകയാണ് യുഡിഎഫ്. ചില ചൊറി കേസുകൾ വരുമ്പോൾ അതിൻ്റെ പിറകേ പോകരുത്. വിവാദങ്ങളുടെ പിറകെ പോകാതെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം. വയനാട്ടിൽ രക്ഷാ പ്രവർത്തനത്തിന് പറത്തിയ ഹെലികോപ്ടറിൻ്റെ ബില്ല് എന്ന് വരുമോ?. ബെയ്ലി പാലം ഒക്കെ നിർമിച്ചു. മുമ്പ് ഇങ്ങനെ ബില്ല് തന്ന ചരിത്രമുണ്ട്. തലശ്ശേരിയിലെ ബിഷപ്പ് പറഞ്ഞത് കൊണ്ടല്ല റബ്ബറിന് വില കൂടിയത്. വില കുറഞ്ഞപ്പോൾ റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി. അതോടെ ഡിമാൻ്റ് കൂടിയപ്പോൾ വില കൂടി. യുഡിഎഫ് ഭരിക്കുമ്പോൾ തൊടുപുഴ-മൂവാറ്റുപുഴ, പാല ഭാഗത്ത് മാത്രമാണ് വികസനം നടന്നത്. പിണറായി വിജയൻ്റെ ഭരണകാലത്താണ് ഗ്രാമീണ റോഡുകളടക്കം നിലവാരമുള്ളതായതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.