‘സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണം’; റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത്

തിരുവനന്തപുരം: നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്.

സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു.

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.