ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും കുട്ടികള്‍ക്കായി വിനോദയാത്രയൊരുക്കി എം.എസ്.എഫ്. ദുരന്തഭൂമിയിലെ മരവിപ്പിക്കുന്ന കാഴ്ചകളില്‍ നിന്ന് മാറി, അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഉല്ലസിച്ചും സ്നേക്ക് പാര്‍ക്കില്‍ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എല്ലാം മറന്നൊന്ന് ചിരിക്കാന്‍ അവര്‍ക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേര്‍ന്നു.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്ന് ദേശങ്ങളിലെ കുട്ടികള്‍ക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







