പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കായിക പരിശീലനത്തിനിടെ അകാലത്തിൽ പൊലിഞ്ഞു പോയ മുഹമ്മദ് സിനാൻ. പി യുടെ നാമധേയത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനം ഇന്ത്യൻ ക്രിക്കറ്റ് താരം കുമാരി സജന സജീവൻ നിർവഹിച്ചു. ചടങ്ങിൽ
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് M,
A J ഷാജി, ജസീൽ പി, സുബൈർ കെ ടി, മഹബൂബ് പി,രമേഷ് കുമാർ, ഷീജ ജെയിംസ്, സനൽ പി സി മൻസൂറലി എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്