ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട് റോഡ് ജങ്ഷനിൽ നടത്തും. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ കാർഡ്, അസൽ തിരിച്ചറിയിൽ രേഖ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്/ സെൽഫ് ഡിക്ലറേഷൻ സഹിതം അന്നേദിവസം രാവിലെ 5 ന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ – 04936 202539

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്