കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനത്തിന് വനിതാ വാര്‍ഡനെ നിയമിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് നിയമന കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 35-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 256229

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്