കൽപ്പറ്റ: രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടേയും തസ്‌തിക സൃഷ്ടിച്ച് നിയമനം നടത്തുക. കേരളത്തിൻ്റെ ആരോഗ്യ മികവ് നില നിർത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപന ങ്ങിലും പ്രതിഷേധ യോഗങ്ങൾ നടത്തി. സംസ്ഥാനത്തൊട്ടാകെ, ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിലേക്കും നടത്തുന്ന ധർണയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.വിവിധ സ്ഥാപനങ്ങ ളിലെ പ്രതിഷേധ യോഗങ്ങൾക്ക് ജില്ലാ സെക്രട്ടറി രശോബ് കുമാർ, പ്രസിഡൻ്റ് ശ്രീജ എ.സി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്