“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.

നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

‘ഒരു ഡാഷ്‌ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്ബോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്‌സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

കാറിന്റെ ഡാഷ്‌ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്റെ വേഗം കുറച്ച്‌ റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു.ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
https://twitter.com/ShoneeKapoor/status/1828804731482919253?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1828804731482919253%7Ctwgr%5Eaaa5e23a19539e25081d5c73079b32db47607792%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D107211
വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. വീഡിയോ വൈറലായിതന് പിന്നാലെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് ഒരു കോള്‍ ലഭിച്ചെന്ന് ഷോണി കപൂര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കുറിച്ചു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.